Tuesday, 24 March 2015

ശുദ്ധീകരിച്ച കുടിവെളളപദ്ധതിയുടെ വിതരണോദ്ഘാടനം 23-03-2015 ന് പ്രഥമാധ്യാപകന്‍ എം.വി.പ്രഭാകരന്‍ മാസ്ററര്‍ നിര്‍വ്വഹിക്കുന്നു.

Sunday, 22 March 2015

മികവുത്സവം 2014-15 ,19/03/2015 ന് വ്യാഴാഴ്ചനടന്നു.വാര്‍ഡ് മെമ്പര്‍ ശ്രീ.ബി.രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി.എ. പ്രസിഡണ്ട് സി.കെ.മൊയ്തീന്‍ കുഞ്ഞി അധ്യക്ഷം വഹിച്ചു.പ്രഥമാധ്യാപകന്‍ എം.വി.പ്രഭാകരന്‍ മാസ്ററര്‍ സ്വാഗതം ആശംസിച്ച ചടങ്ങിന് സ്ററാഫ് സെക്രട്ടറി കെ.അബ്ദുള്‍ റഹുഫ് മാസ്ററര്‍ നന്ദി രേഖപ്പെടുത്തി.മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി പി.പി.നെബീസ,സീനിയര്‍ അസിസ്ററന്‍റ് ശ്രീമതി പി.സ്നേഹപ്രഭ ടീച്ചര്‍ ആശംസകളര്‍പ്പിച്ചു.(കൂടുതല്‍ ഫോട്ടോകള്‍ Resource Pageല്‍)





 

Wednesday, 4 February 2015


സ്കൂള്‍തല ഗണിതശാസ്ത്ര സഹവാസ ക്യാമ്പ് 04/02/2015 ബുധനാഴ്ച നടന്നു.ഹെഡ്മാസ്റ്റര്‍ എം.വി.പ്രഭാകരന്‍ മാസ്ററര്‍ ഉദ്ഘാടനം ചെയ്തു.കണ്‍വീനര്‍ റജീന ടീച്ചര്‍,അംഗങ്ങളായ കമലാക്ഷന്‍ മാസ്ററര്‍,അറുവ ടീച്ചര്‍ നേതൃത്വം നല്‍കി.
Eye Testing Camp to all students of the school conducted by Dr.Tony Fernandez Eye Hospital ,Malikdeenar,Kasargod .Sponsored by Incendio Group of Institutions,Centre Chithari.MD:Muhammed Riyas Analadukkam(Former student of the school) on 02/02/2015

Friday, 30 January 2015

മഹാത്മാഗാന്ധിയുടെ സ്മരണയില്‍ രണ്ട് മിനിററ് മൗനാചരണം -സാമൂഹ്യശാസ്ത്രക്ലബിന്‍െറ ആഭിമുഖ്യത്തില്‍ ഗാന്ധി ക്വിസ് മല്‍സരം നടന്നു.ഒന്നാം സ്ഥാനം ഫാത്തിമത്ത് അസ് ലാഹ ക്ക്. രണ്ടാം സ്ഥാനം ശബാനക്ക്.വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.